ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക ബില്ലുകളില്‍ ഒന്നായ മതപരിവര്‍ത്ത നിരോധന നിയമം പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയതായി ചേര്‍ത്ത പാഠഭാഗങ്ങള്‍ പിന്‍വലിക്കാനും സിദ്ദരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സ്‌കൂളില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന നിര്‍ദേശവും പുതിയ സര്‍ക്കാര്‍ നടപ്പാക്കും.
സവര്‍ക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആര്‍എസ്എസ് ചിന്തകന്‍ ചക്രവര്‍ത്തി സുലിബി എഴുതിയ പാഠവും ഒഴിവാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നിര്‍ബന്ധപൂര്‍വ്വം ആരെയും മതം മാറ്റുന്നത് തടയാന്‍ ആണ് നിയമം എന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ ന്യായീകരണം.വിവാഹത്തിന് പിന്നാലെ നിര്‍ബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കില്‍ വിവാഹം തന്നെ റദ്ദാക്കാന്‍ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.2022 സെപ്റ്റംബര്‍ 21നാണ് ബൊമ്മയ് സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയത്. അന്ന് കോണ്‍ഗ്രസ് സഭയില്‍ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു.കര്‍ണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയത്.
karnataka-to-withdraw-anti-conversion-law-brought-in-by-previous-bjp-govt
Comments are closed for this post.