ബംഗളൂരു: രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍ണാടകയിലെ ബേലൂര്‍ ക്ഷേത്രത്തിലെ ‘രഥോത്സവ്’ ചടങ്ങ് ഈ തവണയും ഖുര്‍ആന്‍ പാരായണത്തോടു കൂടി തന്നെ ആരംഭിച്ചു.
ഹിന്ദുത്വപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇത്തവണയും ആചാരങ്ങള്‍ പിന്‍തുടര്‍ന്നത്. കാലങ്ങളായി തുടരുന്ന ഈ ആചാരവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന എന്‍ഡോവ്‌മെന്റ് വകുപ്പ് പിന്തുണ അറിയിച്ചതോടെയാണ് ബുധനാഴ്ച വാര്‍ഷികോത്സവം തുടങ്ങിയത്.
പാരമ്പര്യമനുസരിച്ച്, ചെന്നകേശവ ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ തുടക്കം കുറിക്കാന്‍ ഒരു മൗലവി ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികള്‍ വായിക്കുകയാണ് പതിവ്. ‘ദീര്‍ഘകാലമായി ബേലൂര്‍ ക്ഷേത്രത്തില്‍ ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികള്‍ വായിച്ച് ഉത്സവം തുടങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്.
എന്നാല്‍, ഈ വര്‍ഷം ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിം വ്യാപാരികള്‍കള്‍ക്ക് വിലക്കേര്‍പ്പെടുത്തി നോട്ടീസ് നല്‍കിയതോടെ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. മൈസൂരു രാജാക്കന്മാര്‍ സമ്മാനിച്ച സ്വര്‍ണ്ണ, വജ്ര ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ചന്നകേശവ വിഗ്രഹം. ഈ ക്ഷേത്ര മേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് ബേലൂരില്‍ എത്തുക
സംസ്ഥാനത്ത് നടന്ന സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷം രഥം നീക്കുന്നതിന് മുമ്പ് ഖുറാന്‍ പാരായണം ചെയ്യുന്ന പുരാതന പാരമ്പര്യത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു. ഹിന്ദു വലതുപക്ഷ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ മുസ്ലീം വ്യാപാരികളെ 60ലധികം ക്ഷേത്ര മേളകളില്‍ നിന്ന്, പ്രത്യേകിച്ച് തീരദേശ കര്‍ണാടകയില്‍ വിലക്കുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
Comments are closed for this post.