2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കര്‍ണാടകയിലെ യുവ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

കര്‍ണാടകയിലെ യുവ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബംഗളുരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൈന്‍ ആന്‍ഡ് ജിയോളജി ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതിമ(37) ആണ് ശനിയാഴ്ച്ച രാത്രിയില്‍ കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ ഡ്രൈവറാണ് പ്രതിമയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. മകനും ഭര്‍ത്താവും തീര്‍ഥഹള്ളിയിലായതിനാല്‍ പ്രതിമ ഒറ്റയ്ക്കായിരുന്നു വീട്ടില്‍. രാത്രി എട്ടരയോടെയാണ് പ്രതിമ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്. ഇദ്ദേഹം തന്നെയാണ് വിവരം പൊലിസിനെ അറിയിച്ചത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News