2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: വാര്‍ഡുകള്‍ തൂത്തുവാരി സഖ്യം; കോണ്‍ഗ്രസ്- 509, ജെ.ഡി.എസ്- 174, ബി.ജെ.പി- 366

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് നേര്‍വിപരീത ഫലവുമായി കര്‍ണാടകയിലെ അര്‍ബന്‍ ലോക്കല്‍ ബോഡി (യു.എല്‍.ബി) തെരഞ്ഞെടുപ്പ്. ബി.ജെ.പിയെ കെട്ടുകെട്ടിക്കുന്ന രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം നേടിയത്.

509 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 174 വാര്‍ഡുകളില്‍ ജെ.ഡി.എസും വിജയിച്ചപ്പോള്‍ ബി.ജെ.പിക്ക് 366 വാര്‍ഡുകള്‍ മാത്രമാണ് നേടാനായത്.

63 യു.എല്‍.ബികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആറാം ദിനത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അട്ടിമറി നേടിയ ഫലം പുറത്തുവരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പി വിജയിച്ചിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News