മംഗളൂരു: കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക ജോലിയുടെ നിയമന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് നല്‍കിയ താല്‍ക്കാലിക നിയമനമാണ് റദ്ദാക്കിയത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു നൂതന്‍ കുമാരി.2022 സെപ്റ്റംബര്‍ 29ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന്‍ കുമാരിയെ ആദ്യം നിയമിച്ചത്. ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ഥനപ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റി.
സര്‍ക്കാരുകള്‍ മാറുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ പൊതുവെ ആവശ്യപ്പെടാറുണ്ടെന്നും നൂതന്‍ കുമാരിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.2022 ജൂലൈ 26നാണ് നെട്ടാരു വെട്ടേറ്റ് മരിച്ചത്. കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുകയാണ്. നെട്ടരുവിന്റെ കൊലപാതകം പ്രതികാര കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മൂന്ന് അക്രമികള്‍ ഉള്‍പ്പെടെ പത്തിലധികം പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
നെട്ടാരുവിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് മുന്‍ ബൊമ്മെ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ നടത്തിയിരുന്നു.നെട്ടരുവിന്റെ കുടുംബത്തിന് ബിജെപി വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു.
Comments are closed for this post.