2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മേല്‍ജാതിക്കാരന്റെ’ ബൈക്കില്‍ തൊട്ടതിന് കര്‍ണാടകയില്‍ ദലിത് യുവാവിന് ക്രൂര മര്‍ദനം: ബന്ധുക്കളുടെ മുന്നിലിട്ട് നഗ്നനാക്കി ആക്രമണം

വിജയപുര: കര്‍ണാടകയിലെ വിജയപുരയില്‍ ദലിത് യുവാവിനും കുടുംബത്തിനും നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം. മേല്‍ജാതിയില്‍ പെട്ടയാളുടെ ബൈക്കില്‍ തൊട്ടതിനാണ് തനിക്കെതിരെ മര്‍ദനമുണ്ടായതെന്ന് യുവാവ് ആരോപിച്ചു.

മര്‍ദനമേറ്റ യുവാവ് പൊലിസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. വിജയപുരയിലെ താലിക്കോട്ടയിലാണ് സംഭവം. മേല്‍ജാതിയില്‍ പെട്ടയാളുടെ ബൈക്കില്‍ അറിയാതെ തൊട്ടുപോയപ്പോള്‍ 13 അംഗ സംഘം വന്ന് തന്നെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. തന്റെ തുണിയുരിഞ്ഞുവെന്നും യുവാവ് വെന്ന് പരാതിയില്‍ പറഞ്ഞു.

യുവാവിന്റെ പരാതിപ്രകാരം എസ്.സി, എസ്.ടി നിയമത്തിലെ 143, 147, 324, 354, 504, 506, 149 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ചില പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ചിലര്‍ ഇയാളെ കുത്തിപ്പിടിക്കുന്നതും മറ്റു ചിലര്‍ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.