
ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.
അതേസമയം, വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്താനുള്ള തീരുമാനത്തെ പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ എതിര്‍ത്തു.
കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 14 എം.എല്‍.എമാര്‍ ഇപ്പോഴും മുംബൈയിലെ ഹോട്ടലിലാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.
തങ്ങള്‍ക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്ഗെയുമായോ ഗുലാം നബി ആസാദുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായോ സംസാരിക്കേണ്ടതില്ലെന്നും അവരെ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് തടയണമെന്നും മുംബൈ പൊലിസിനു നല്കിയ പരാതിയില്‍ എം.എല്‍.എമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ബി.ജെ.പി എം.എല്‍.എമാര്‍ വിധാന്‍ സൗധയില്‍ എത്തിയത് ബസിലാണ്. ഇന്നു തന്നെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.