2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവരെത്തി ഓര്‍മകളുടെ ഓരത്ത്; വിമാനപകടത്തിലെ രക്ഷകര്‍ക്ക് നന്ദിയര്‍പ്പിച്ച് ആശുപത്രി കെട്ടിടം

അവരെത്തി ഓര്‍മകളുടെ ഓരത്ത്; വിമാനപകടത്തിലെ രക്ഷകര്‍ക്ക് നന്ദിയര്‍പ്പിച്ച് ആശുപത്രി കെട്ടിടം

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഓര്‍മയില്‍ അപകടത്തില്‍ പരുക്കേറ്റവരും മരിച്ചവരുടെ കുടുംബാംഗങ്ങളുടും രക്ഷാപ്രവര്‍ത്തകരും സംഗമിച്ചു. ഇന്നലെ വൈകീട്ടാണ് അപകട സ്ഥലത്തും ചിറയില്‍ ചുങ്കത്ത് സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും ഇവര്‍ ഒരുമിച്ചത്. അപകടത്തില്‍ പരുക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തകരുടെ നാട്ടില്‍ നന്ദി സ്മാരകമായി സമ്മാനിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം നിര്‍വഹിച്ചു. ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഇടക്കുനി അധ്യക്ഷനായി. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍പേര്‍സന്‍ സി.ടി ഫാത്തിമ സുഹറാബി മുഖ്യഥിതിയായിരുന്നു. വിമാനാപകടം നടന്ന സ്ഥലത്തിനു സമീത്തുനിന്ന് വിളിപ്പാട് അകലെയുള്ള ചിറയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് കരിപ്പൂര്‍ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്‍ 30 ലക്ഷത്തിലേറെ രൂപ ചെലവിട്ട് പുതിയ ആശുപത്രി കെട്ടിടം ഒരുക്കുന്നത്.

കൊവിഡ് ഭീതിയും മഴയും വകവയ്ക്കാതെ സ്വന്തം ജീവന്‍ മറന്നായിരുന്നു പ്രദേശവാസികളുടെ സമയോജിതമായ രക്ഷാദൗത്യം. ഈ പ്രവര്‍ത്തനമാണ് മരണസംഖ്യ കുറയാന്‍ ഇടയാക്കിയത്. പൊട്ടിത്തെറിക്കുമെന്നുള്ള ആശങ്ക ഗൗനിക്കാതെ പിളര്‍ന്ന വിമാനത്തില്‍നിന്ന് യാത്രക്കാരെ പ്രദേശവാസികള്‍ എടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ലോകം വാഴ്ത്തിയ പുണ്യപ്രവര്‍ത്തിക്കുള്ള സ്നേഹ സമ്മാനമായാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചു നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.