2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജം, സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ പോലെ സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇന്നലെ അപകടത്തെ തുടര്‍ന്ന് വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചുവിട്ടിരുന്നു.
 
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികസ്ഥിരീകരണം. ആദ്യം 19 മരണം എന്ന് മന്ത്രി കെ.ടി ജലീല്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാള്‍ കരിപ്പൂരില്‍ നിന്ന് പരുക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
 
അസുഖം ബാധിച്ച് മരിച്ച ഒരു പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് മരണം 19 എന്ന് ആദ്യം പറഞ്ഞത്. പിന്നീട് മലപ്പുറം, കോഴിക്കോട് ജില്ലാ ഭരണകൂടമടക്കം 18 പേരാണ് കരിപ്പൂരില്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു.
 
രണ്ട് ഗര്‍ഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് മൈത്ര ആശുപത്രിയിലുള്ള ഗര്‍ഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണികള്‍ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
 
മരിച്ചവരുടെ പേരു വിവരങ്ങള്‍ ഇവയാണ്.
 
1. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60),
2. സഹപൈലറ്റ് അഖിലേഷ് കുമാര്‍,
3. ആയിശ ദുഅ (2), പുത്തന്‍ക്കളത്തില്‍ ഹൗസ്, കോടതിപ്പടി, മണ്ണാര്‍ക്കാട്.
4. മുഹമ്മദ് റിയാസ് വി.പി (24), വട്ടപ്പറമ്പില്‍, മുണ്ടക്കോട്ടുകൊറുശ്ശി, ചളവറ, പാലക്കാട്.
5. ശഹീര്‍ സയീദ് (38). ചേവപ്പാറ, തെക്ക കുറൂര്‍, തിരൂര്‍, മലപ്പുറം
6. സുധീര്‍ വാരിയത്ത് (45).കാരാട്ട് വെള്ളാട്ട് ഹൗസ്, കൊളമംഗലം, വളാഞ്ചേരി, മലപ്പുറം.
7. ലൈലാബി കെ.വി (51), കുന്നത്തേല്‍ ഹൗസ്, കൊളോളമണ്ണ, എടപ്പാള്‍.
8. ജാനകി കുന്നോത്ത് (55), തണ്ടപ്പുറത്തുമ്മേല്‍, മൂലാട്, നടുവണ്ണൂര്‍, കോഴിക്കോട്.
9. സനോബിയ (40). പുതിയപന്തക്കലകം, ഫദല്‍, സൗത്ത് ബീച്ച് റോഡ്, കോഴിക്കോട്.
10. അസം മുഹമ്മദ് ചെമ്പായി (1), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
11. രമ്യ മുരളീധന്‍ (32), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
12. മനാല്‍ അഹമ്മദ് (25), പാലോള്ളതില്‍, നാദാപുരം, കോഴിക്കോട്.
13. ശറഫുദ്ധീന്‍ (35), മേലെ മരുതക്കോട്ടില്‍, കുന്നമംഗലം, കോഴിക്കോട്. 
14. ഷെസ ഫാത്തിമ (2), കീഴടത്തില്‍ ഹൗസ്, കൊട്ട്, കല്ലിങ്ങല്‍, തിരൂര്‍
15. രാജീവന്‍ (61), ചേരിക്കപറമ്പില്‍, കോക്കല്ലൂര്‍, ബാലുശ്ശേരി
16. ശാന്ത മരക്കാട്ട് (59), കൊളങ്ങര ഹൗസ്, നിറമരുതൂര്‍, തിരൂര്‍, മലപ്പുറം
17. ശിവാത്മീക മുരളീധരന്‍ രമ്യ(5), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
18. സഹീറാ ബാനു മാഞ്ചറ(29), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
 
 
 
 
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.