അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി പിന്‍വലിച്ചിട്ട് മൂന്ന് വര്‍ഷം. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വിസ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചത്. വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് തെളിഞ്ഞിട്ടും വിമാനത്താവളത്തിന്റെ പ്രശ്നമല്ലെന്ന് ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. 2015ല്‍ റണ്‍വേ റീ കാര്‍പറ്റിങ്ങിന്റെ പേരിലാണ് ആദ്യമായി വലിയ വിമാനങ്ങളുടെ അനുമതി നിഷേധിച്ചത്. ഇതു പിന്നീട് 2018ല്‍ പുനഃസ്ഥാപിച്ചെങ്കിലും വിമാനാപകട ദിവസം മുതല്‍ വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇനി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നിര്‍മിച്ചാല്‍ മാത്രമാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുക. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഇന്ന് സര്‍വേ തുടങ്ങും.
Comments are closed for this post.