2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കാരാട്ട് റസാഖിനെ ഐ.എന്‍.എല്ലിലേക്ക് ക്ഷണിച്ചിട്ടില്ല, ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത തെറ്റ്’: മന്ത്രി ദേവര്‍കോവില്‍

 

കോഴിക്കോട്: കാരാട്ട് റാസാഖിന്റെ ഐ.എന്‍.എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരാട്ട് റസാഖിനെഐ.എന്‍.എല്ലിലേക്ക്ക്ഷണിച്ചിട്ടില്ല. താന്‍ ചര്‍ച്ച നടത്തി എന്ന വാര്‍ത്ത തെറ്റാണ്. കൊടുവള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കാരാട്ട് റസാഖിനെ കണ്ടത്.ആര്‍ക്കും വരാവുന്ന ഓപണ്‍ മെംബര്‍ഷിപ്പാണ് ഐ.എന്‍.എലിന്റെതെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്ലില്‍ നിലവില്‍ പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.