മംഗളൂരു: ആധാര്‍ കാര്‍ഡ് കൈയില്‍ കരുതിയില്ലെന്ന കാരണം പറഞ്ഞ് ഉള്ളാള്‍ കുമ്പളയില്‍ കര്‍ണാടക ആര്‍.ടി.സി ബസ് കണ്ടക്ടര്‍ പിഞ്ചു വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടതായി പരാതി. ക്ഷുഭിതരായ നാട്ടുകാര്‍ അടുത്ത സ്റ്റോപ്പില്‍ ബസ് തടഞ്ഞ് കണ്ടക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു.
മംഗളൂരു -കുമ്പള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിറ്റി ബസിലാണ് സംഭവം. കണ്ടക്ടര്‍ എഎസ്.എച്ച്.ഹുസൈനാണ് കുമ്പള ഗവ. സ്‌കൂള്‍ വിട്ടു വരുകയായിരുന്ന രണ്ട്, മൂന്ന് ക്ലാസുകളിലെ അഞ്ച് പെണ്‍കുട്ടികളെ ഇറക്കിവിട്ടത്. സ്ഥിരം കണ്ടക്ടര്‍ അവധിയായതിനാല്‍ താല്‍ക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈന്‍.
ഇതേ ബസില്‍ പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക എം.എം.ഗുലാബി പറഞ്ഞു. അവരും ഈ ബസ് യാത്രക്കാരിയാണ്. ആധാര്‍ പരിശോധിക്കണമെന്ന നിര്‍ദേശം പാലിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മനുഷ്യത്വരഹിത പെരുമാറ്റം എന്ന ആക്ഷേപങ്ങളോട് കണ്ടക്ടര്‍ പ്രതികരിച്ചു.
Comments are closed for this post.