2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജഡ്ജി വന്നില്ല; സിദ്ദീഖ് കാപ്പന്‍ ഇന്ന് പുറത്തിറങ്ങില്ല

ലഖ്‌നൗ: ജഡ്ജി വരാതിരുന്നതിനാല്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഇന്ന് പുറത്തിറങ്ങില്ല. കാപ്പനെതിരേയുള്ള രണ്ട് കേസുകളിലും നേരത്തെ തന്നെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യനടപടികള്‍ പൂര്‍ത്തിയാവാത്തതാണ് മോചനംവൈകിയത്. എങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇന്ന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതുപ്രകാരം കാപ്പനോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അതിനാല്‍ ഇന്ന് മോചിതനായേക്കുമെന്ന് കാപ്പന്റെ അഭിഭാഷകനും സൂപിച്ചിച്ചു. എന്നാല്‍ ജഡ്ജി വരാതിരുന്നതോടെ മോചനം വീണ്ടും നീണ്ടു. നാളെ ജഡ്ജിവരികയാണെങ്കില്‍ കാപ്പന്‍ പുറത്തിറങ്ങേയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ഹാത്രസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന കാപ്പനെ യു.പി പൊലിസ് അറസ്റ്റ്‌ചെയ്തത്. ഹാത്രസില്‍ കാപ്പന്‍ കലാപത്തിന് ശ്രമിച്ചെന്നായിരുന്നു യു.പി പൊലിസിന്റെ ആരോപണം.

ഇതുപ്രകാരമാണ് യു.എ.പി.എ ചുമത്തിയത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് അദ്ദേഹത്തിനെതിരായ ഇ.ഡി കേസ്സിന്നാധാരം. ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് കാപ്പന്‍ ഈ പണം സ്വീകരിച്ചതെന്നാണ് ഇ.ഡിയുടെ ആരോപണം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.