2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാപ്പ് പറഞ്ഞു: കപില്‍ മിശ്രക്കെതിരായ മാനനഷ്ടക്കേസ് തിര്‍പ്പാക്കി

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആരോഗ്യമന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദര്‍ ജെയിനിനുമെതിരെ 2017ല്‍ കപില്‍ മിശ്ര നടത്തിയ കൈകൂലി ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായി മിശ്ര കോടതിയെ അറിയിക്കുകയായിരുന്നു.

കേസില്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസട്രേറ്റിന് മുന്നിലാണ് കപില്‍ മിശ്ര നിരുപാധികം മാപ്പ് അറിയിച്ചത്. പരാതിക്കാരന്റെ ആവശ്യപ്രകാരം കേസ് അവസാനിപ്പിക്കുകയാണെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസിലാണ് മിശ്ര മാപ്പ് പറഞ്ഞ് തലയൂരിയത്

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.