2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘തിരക്കിനിടയില്‍ മറന്ന് കാണും’; തന്നെ ലോകകപ്പ് ഫൈനലിന് ബി.സി.സി.ഐ ക്ഷണിച്ചില്ലെന്ന് കപില്‍ദേവ്

ഇന്ത്യക്ക് പ്രഥമലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനായ കപില്‍ദേവിന് 2023 ലോകകപ്പ് ഫൈനലില്‍ ക്ഷണമില്ല. ഇന്ത്യ-ഓസീസ് കലാശപ്പോരിന് തന്നെ ബി.സി.സി.ഐ ക്ഷണിച്ചില്ലെന്നും 83ലെ ടീം മുഴുവന്‍ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചെന്നും കപില്‍ എ.ബി.പി ന്യൂസിനോട് പറഞ്ഞു.

‘എന്നെ ലോകകപ്പ് ഫൈനലിലേക്ക് ക്ഷണിച്ചിട്ടില്ല. അവര്‍ വിളിച്ചില്ല, അതിനാലാണ് പോകാഞ്ഞത്. 83ല്‍ ലോകകപ്പ് സ്വന്തമാക്കിയ ടീം മുഴുവന്‍ ഫൈനലിന് ഉണ്ടാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എ ന്നാല്‍ ലോകകപ്പ് ഒരു വലിയ ഇവന്റായതിനാലും, ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തിരക്കിലായതിനാലും ചിലപ്പോള്‍ തന്നെ ക്ഷണിക്കുന്നത് അവര്‍ മറന്നതാകാം,’ കപില്‍ പറഞ്ഞു.

Content Highlights:Kapil Dev reveals BCCI did not invite him to World Cup Final


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.