
എം.എ ഹിസ്റ്ററി പ്രൊജക്ട് വൈവകോഴ്സ് വൈവ
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ഡിഗ്രിയുടെ (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് – മാര്‍ച്ച് 2016) പ്രൊജക്ട് വൈവകോഴ്സ് വൈവ ജൂണ്‍ 27 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതത് കോളജുമായി ബന്ധപ്പെടുക.
യോഗാ ദിനാചരണം
യോഗാദിനാചരണം വൈസ് ചാന്‍സലര്‍ ഡോ. എം. കെ. അബ്ദുല്‍ ഖാദര്‍ ഉദ്ഘകാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത് അധ്യക്ഷനായി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി. ടി. ജോസഫ്, എന്‍.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റര്‍ കെ. പി. മുഹമ്മദ്, യോഗ ഇന്‍സ്ട്രക്ടര്‍ പത്മനാഭന് എന്നിവര്‍ സംസാരിച്ചു.