2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തലശേരി ഇരട്ടക്കൊലക്കേസിലെ പ്രതി ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി വില്‍പ്പന തടഞ്ഞ സി.പി.എം പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം ഡി.വൈ.എഫ്.ഐയുടെ ആഭ്യമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ പരിപാടിയില്‍ പാറായി ബാബു പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ലഹരിക്കെതിരെ കൊളശേരിയിലെ മനുഷ്യച്ചങ്ങലയിലാണ് പാറായി ബാബു പങ്കെടുത്തത്. നെട്ടൂര്‍ സ്വദേശിയാണ് പാറായി ബാബു. ഇന്ന് രാവിലെയാണ് ഇയാളെ തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ച്് പിടികൂടിയത്.

ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുന്‍പ് കൊലപാതകത്തില്‍ പങ്കുള്ള തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സി.പി.എം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.