2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ്; സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി

കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ഉപയോഗിച്ച കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കോഴിക്കോട് പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു.

ബസ് ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാന്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.

വടക്കഞ്ചേരിയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നാളെ മുതല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

പത്തനംതിട്ട റാന്നിയില്‍ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.