2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് വഴി ബുക്ക് ഫോണ്‍ ബുക്ക് ചെയ്തു; പെട്ടി തുറന്നപ്പോള്‍ മരക്കഷ്ണം; സംഭവം കണ്ണൂരില്‍

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് വഴി ബുക്ക് ഫോണ്‍ ബുക്ക് ചെയ്തു; പെട്ടി തുറന്നപ്പോള്‍ മരക്കഷ്ണം; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് വഴി ഫോണ്‍ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി. മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം കഴിഞ്ഞ ദിവസം മരക്കഷ്ണം കിട്ടിയത്. ജോസ്മിയുടെ പരാതിയില്‍ കേളകം പൊലിസ് കേസെടുത്തിട്ടുണ്ട്.

7299 രൂപ വില വരുന്ന ഫോണാണ് ജോസ്മി ജോമി ജൂലൈ 13 ന് ഓര്‍ഡര്‍ ചെയ്തത് . ഇരുപതാം തീയതി സാധനം എത്തി പൊട്ടിച്ചു നോക്കിയപ്പോള്‍ ഫോണ്‍ ആകൃതിയില്‍ വെട്ടിയെടുത്ത മരക്കഷ്ണം. ക്യാഷ് ഓണ്‍ ഡലിവറി പ്രകാരം കൊറിയറുമായി എത്തിയ ആള്‍ക്ക് 7299 രൂപ നല്‍കി കവര്‍ നോക്കിയപ്പോഴാണ് കബളിപ്പിക്കല്‍ മനസിലായത്. കവര്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്നാണ് ജോസ്മി പറയുന്നത്. ഉടന്‍ തന്നെ മൊബൈലിനു പകരം കിട്ടിയത് മര കഷ്ണമാണെന്ന് കൊറിയറുമായി വന്നയാളെ അറിയിച്ചു.

മൂന്ന് ദിവസത്തിനകം തിരിച്ചെടുക്കാമെന്നായിരുന്നു മറുപടി. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോഴും പണം തിരിച്ചു നല്‍കാമെന്നായിരുന്നു ഉത്തരം. എന്നാല്‍ തിങ്കളാഴ്ച്ച കമ്പനിയില്‍ നിന്നു വന്ന പ്രതികരണം ഫോണ്‍ കൈപ്പറ്റിയതു കൊണ്ട് പണം തിരിച്ചു നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു. ഇതോടെയാണ് പരാതിയുമായി ജോസ്മി കേളകം പൊലിസ് സ്റ്റേഷനിലെത്തിയത്.പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.