2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂരില്‍ എല്‍.ഡി.എഫില്‍ ധാരണ: ശൈലജയും ഗോവിന്ദന്‍ മാസ്റ്ററും ഷംസീറും രംഗത്ത് ; ഇ.പി.ജയരാജന്‍ മത്സരിക്കാനില്ല; പി. ജയരാജന്റെ കാര്യത്തില്‍ തീരുമാനമായില്ല

കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ ഇക്കുറി മത്സരിക്കാനുണ്ടാവില്ല.
പയ്യന്നൂരില്‍ ടി.ഐ.മധുസൂദനന്‍, കല്ല്യാശ്ശേരിയില്‍ എം.വിജിന്‍, തലശ്ശേരിയില്‍ എ.എന്‍.ഷംസീര്‍ എന്നിങ്ങനെയാണ് മറ്റു സീറ്റുകളില്‍ പരിഗണിക്കുന്നത്. യു.ഡി.എഫ് സിറ്റിംഗ് സീറ്റായ പേരാവൂരില്‍ ഇടത് സ്വതന്ത്രനെയിറക്കും. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും മാറ്റമുണ്ടാവില്ല.
ഇ.പി ജയരാജന്‍ മത്സരിച്ചിരുന്ന മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജയ്ക്ക് അനുയോജ്യമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എല്‍.ജെ.ഡിക്ക് വിട്ടു കൊടുത്തേക്കും.
ഇ.പി.ജയരാജന്റെ പേര് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നാണറിവ്. അല്ലെങ്കില്‍ മുതിര്‍ന്ന നേതാവായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ഇ.പി ജയരാജന്‍ മത്സരിക്കാതിരിക്കുകയാണെങ്കില്‍ ഗോവിന്ദന്‍ മാസ്റ്ററോ പി.ജയരാജനോ മത്സരിച്ചേക്കും. ഗോവിന്ദന്‍ മാസ്റ്ററുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെങ്കിലും പി.ജയരാജന്റെ കാര്യത്തില്‍ തീരുമാനം സംസ്ഥാന കമ്മിറ്റി സ്വീകരിക്കും.
തളിപ്പറമ്പ് സീറ്റില്‍ നിന്നും ഗോവിന്ദന്‍ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റയാളെന്ന നിലയില്‍ പി.ജയരാജന്റെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിതന്നെ തീരുമാനെടുക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.