2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ്; മമ്പറം ദിവാകരന്റെ പാനലിന് പരാജയം

കണ്ണൂര്‍: ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഔദ്യോഗിക പാനലിന് വിജയം. മത്സരിച്ച പന്ത്രണ്ട് സീറ്റിലും യു.ഡി.എഫ് വിജയിച്ചു. വിമതനായി മത്സരിച്ച മമ്പറം ദിവാകരന്റെ പാനല്‍ പരാജയപ്പെട്ടു.

കനത്ത പൊലിസ് കാവലിലിലായിരുന്നു തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് 24 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഡോക്ടര്‍മാരുടെ പ്രതിനിധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പടിയിറങ്ങുന്നത്.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.