കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവില്‍ ജസീര്‍(35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. റബീയ്, ഹനാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ അര്‍ദ്ധരാത്രി ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് കൊലപാതകമുണ്ടായത്. വാക്കുതര്‍ക്കത്തിനിടെ പ്രതികള്‍ ജസീറിനെ കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലിസ് അറിയിച്ചു.
Comments are closed for this post.