2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂര്‍ നഗരത്തില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; വ്യാപക പരിശോധന

കണ്ണൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു. കണ്ണൂരില്‍ കോര്‍പറേഷന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പിടിച്ചെടുത്തവയില്‍ അധികവും ചിക്കന്‍ വിഭവങ്ങളാണ്. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷണമാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതില്‍ 43 എണ്ണം അടപ്പിച്ചു. ഇതില്‍ 22 സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. 21 എണ്ണത്തിനു ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകള്‍ക്കു 138 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. സംസ്ഥാനമാകെ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.