കണ്ണൂര്‍: ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചോളം പേര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.45ന് ആയിരുന്നു അപകടം.
മംഗളൂരുവില്‍നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയില്‍നിന്നു കണ്ണൂരിലേക്ക് മീന്‍ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയില്‍ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Comments are closed for this post.