2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സാമ്പത്തിക തിരിമറി ആക്ഷേപം; പിടിമുറുക്കി ഇഡി,യൂണിയന്റെ തലപ്പത്ത് നിന്ന് ഭാസുരാംഗന്‍ നീക്കി മില്‍മ

,യൂണിയന്റെ തലപ്പത്ത് നിന്ന് ഭാസുരാംഗന്‍ നീക്കി മില്‍മ

തിരുവനന്തപുരത്ത്: സാമ്പത്തിക തിരിമറി കേസില്‍ ആരോപണ വിധേയനായ എസ് ഭാസുരാംഗനെ മില്‍മ യൂണിയന്റെ തലപ്പത്ത് നിന്ന് നീക്കി.
പകരം മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ആയി മണി വിശ്വനാഥ് ചുമതലയേറ്റു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കിയിരുന്നു. നിലവില്‍ പത്തിയൂര്‍ക്കാല ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആണ് മണി വിശ്വനാഥ്.

ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായി മന്ത്രി ജെ ചിഞ്ചു റാണി അറിയിക്കുകയായിരുന്നു. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇഡി റെയ്ഡ് നടത്തുകയായിരുന്നു. ടക്കം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്.

ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ ഉള്‍പ്പെടെയുള്ള ഇടപാട് രേഖകള്‍ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടില്‍ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സിപിഐ നേതാവ് ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.