2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഫ്ഗാനില്‍ സംഘര്‍ഷം തുടരുന്നു: കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം

 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍- അഫ്ഗാന്‍ സുരക്ഷാ സേനാ പോരാട്ടം തുടരുന്നു. നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്ത താലിബാനില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ സുരക്ഷാ സേന. അതിനിടെ, ഇന്ന് കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ റോക്കറ്റ് പതിച്ചു.

റണ്‍വേയില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചുവെന്ന് എയര്‍പോര്‍ട്ട് മേധാവി മസൂദ് പഷ്തൂണ്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റ പണി നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റോക്കറ്റാക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ വക്താവ് സൈബുല്ല മുജാഹിദ് പറഞ്ഞു. തങ്ങള്‍ക്കെതിരെ ആക്രമണത്തിനായി സൈന്യം വിമാനത്താവളം ഉപയോഗിക്കുന്നതു കൊണ്ടാണ് റോക്കറ്റ് വിട്ടതെന്ന് സൈബുല്ല മുജാഹിദ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.