2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം തുടരും; പകരം ചുമതലയില്ല

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം തുടരും; പകരം ചുമതലയില്ല

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ തുടരും. ചികിത്സയ്ക്കായി അവധി അപേക്ഷ നല്‍കിയ കാനത്തിന് പകരം ആര്‍ക്കും ചുമതല നല്‍കില്ല. കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കും.

ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.