തിരുവനന്തപുരം: എല്‍.ഡി.എഫിലെ രണ്ടാംകക്ഷി സി.പി.ഐ തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സി.പി.ഐയ്ക്കില്ലെന്നും കാനം പറഞ്ഞു.
വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്. അതുപരിഹരിക്കുമെന്നും കാനം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പറ്റി പറയുന്നതല്ലാതെ ആരോപണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. സ്വര്‍ണം ആര് അയച്ചു, ആര് സ്വീകരിച്ചു എന്നിവയെല്ലാം അന്വേഷിക്കണം. സ്വര്‍ണക്കടത്തുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന തരത്തില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. കുറ്റവാളികളെ ശിക്ഷിക്കട്ടെ അതിന് ആരും എതിരല്ലെന്നും കാനം വിശദീകരിച്ചു.
Comments are closed for this post.