2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കാനത്തിന്റെ വിശ്വസ്തരെ മറുകണ്ടം ചാടിച്ച് ഇസ്മായില്‍ പക്ഷം

എന്‍.സി ഷെരീഫ്

 

സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം

മഞ്ചേരി• കാനം പക്ഷത്തെ പ്രമുഖരെ മറുകണ്ടംചാടിച്ച് സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ഇസ്മായില്‍ പക്ഷത്തിന്റെ കരുനീക്കം. കാനം പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചു.
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കൊളാടി ഗോവിന്ദന്‍കുട്ടിയുടെ മകനായ അജിത്ത് കൊളാടിയെ തന്നെ രംഗത്തിറക്കിയാണ് ഇസ്മായില്‍ പക്ഷം കാനത്തിനു മറുപടി നല്‍കിയത്. കാനം രാജേന്ദ്രനൊപ്പം ഉറച്ചുനിന്നിരുന്ന അജിത്തിന്റെ ചുവടുമാറ്റം നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല.

വിജയിക്കാനായില്ലെങ്കിലും മലപ്പുറത്ത് കാനം പക്ഷത്തില്‍ വിള്ളലുണ്ടാക്കാന്‍ ഈ നീക്കത്തിനായി. 45 അംഗ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാന സെന്റര്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറിയായ പി.കെ കൃഷ്ണദാസിനെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ 15 അംഗങ്ങള്‍ തയാറായില്ല. സംസ്ഥാന സെന്ററിന്റെ നിര്‍ദേശം തള്ളി ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.എ അജയ്കുമാര്‍, അജിത് കൊളാടിയെ നിര്‍ദേശിച്ചു.
രണ്ട് സ്ഥാനാര്‍ഥികള്‍ വന്നതോടെ മത്സരത്തിലേക്ക് നീങ്ങി. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ 30 വോട്ട് പി.കെ കൃഷ്ണദാസിന് ലഭിച്ചു. 15 വോട്ട് അജിത് കൊളാടിയും നേടി. ജില്ല പൂര്‍ണമായും കാനം പക്ഷത്തെ പിന്തുണയ്ക്കുമെന്നായിരുന്നു നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അജിത് 15 വോട്ടു നേടിയത് നേതൃത്വത്തെ ഞെട്ടിച്ചു. ഇതിന്റെ അലയൊലികള്‍ സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകുമെന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.