കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.
യു.ഡി.എഫ് ക്ഷണിച്ചാല്‍ മത്സരിക്കാമെന്നും എറണാകുളം നഗരപരിസരത്തുള്ള ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യമെന്നും കെമാല്‍ പാഷ പറഞ്ഞു. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എം.എല്‍.എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫിനോടും ബി.ജെ.പിയോടും താത്പര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Comments are closed for this post.