2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പെട്ടെന്ന് സുഖപ്പെടട്ടേയെന്ന് ആശംസിക്കുന്നു, പക്ഷേ’- ശിവരാജ് സിങ് ചൗഹാന് ആശംസ നേരുന്നതിനൊപ്പം വിമര്‍ശിച്ച് കമാല്‍നാഥ്

ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആശംസകള്‍ നേര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമാല്‍ നാഥ്. എന്നാല്‍ ആശംസാ വാചകത്തോടൊപ്പം മുന്‍കാല ചെയ്തികള്‍ കൂടി ഓര്‍മിപ്പിച്ച് വിമര്‍ശനം കൂടി നടത്തിയിരിക്കുകയാണ് കമാല്‍ നാഥ്.

വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. പക്ഷേ, ഞങ്ങള്‍ കൊവിഡിനെ കാര്യമായി എടുത്തപ്പോള്‍, നിങ്ങളത് നാടകമെന്ന് വിളിച്ചു. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നാടകമെന്നാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചതെന്നും കമാല്‍ നാഥ് ഓര്‍മിപ്പിച്ചു.

കൊവിഡ് വ്യാപന ഘട്ടത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ വിഭാഗത്തെ അടര്‍ത്തിയെടുത്ത് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചായിരുന്നു ബി.ജെ.പി ഇതിനായി യോഗം വിളിച്ചുചേര്‍ത്തതും സര്‍ക്കാരുണ്ടാക്കിയതും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.