2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കമല്‍ ഹാസന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു: തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ചയായി

ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ ഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.

ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവെന്നും തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ചയായെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനു വേണ്ടി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്തെത്തിയത്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കമ്മിഷന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം ദൂരീകരിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. വൈകാതെ പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചതായി കമല്‍ ഹാസന്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും കാണുമെന്നാണ് വിവരം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.