2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വീട്ടുജോലിക്ക് വീട്ടമ്മമാര്‍ക്ക് കൂലി, എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ്; വാഗ്ദാനപ്പെരുമഴയുമായി കമല്‍ഹാസന്‍

 

ചെന്നൈ: വീട്ടുജോലിക്ക് വീട്ടമ്മമാര്‍ക്ക് കൂലി, എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ്, കര്‍ഷകരെ കൃഷി സംരംഭകരാക്കും, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും… തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലേറിയാല്‍ ഇതൊക്കെ നിറവേറ്റുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍.

വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ വീട്ടമ്മമാരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് പാര്‍ട്ടിയുടെ ഭരണ- സാമ്പത്തിക അജണ്ടയില്‍ പറയുന്നു. അടുത്തിടെ പാര്‍ട്ടിയിലെത്തിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബുവിന്റെ സാന്നിധ്യത്തിലാണ് കാഞ്ചീപുരത്തുവച്ച് കമല്‍ ഹാസന്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെട്ട പത്രിക പുറത്തിറക്കിയത്.

അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കും. ദ്രാവിഡ പാര്‍ട്ടികളുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് എല്ലാ വീടുകളിലും ലഭ്യമാക്കിയാവും ‘ഓണ്‍ലൈന്‍ ഹോംസ്’ എന്ന പദ്ധതി നടപ്പാക്കുക. ഭാരത്‌നെറ്റ്, തമിഴ്‌നെറ്റ് എന്നീ പദ്ധതികള്‍ ഇതിന് കരുത്ത് പകരും.

സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കും. ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുന്നതോടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.