കോഴിക്കോട്: പ്രകൃതിയോടിണങ്ങിയ കലാഗ്രാമമാണ് പാലക്കാട് ജില്ലയിലെ കുളക്കാട് വെള്ളിനേഴി. കിളികളുടെയും പ്രകൃതിയുടെയും തനതു ശബ്ദങ്ങള്‍ കേട്ടാണ് ഈ ഗ്രാമത്തില്‍നിന്ന് പി.സി സൂര്യ ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രിയില്‍ മാറ്റുരക്കാനെത്തിയത്. ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്ന പിതാവ് ബാലസുബ്രഹ്മണ്യനാണ് ഗുരു. അച്ഛന്റെ ശിഷ്യണത്തില്‍ തന്റെ ചുറ്റുപാടുകളെ സൂര്യ സദസിനു മുന്നില്‍ അവതരിപ്പിച്ചു. എ ഗ്രേഡും നേടിയെടുത്തു.
വെള്ളിനേഴി കലാഗ്രാമത്തിലെ മിമിക്രി കലാകാരനായിരുന്നു ബാലസുബ്രഹ്മണ്യന്റെ അമ്മാവനായിരുന്ന ചന്ദ്രന്‍. അമ്മാവനാണ് ബാലസുബ്രഹ്മണ്യത്തെ അനുകരണ കലയിലേക്കെത്തിച്ചത്. അത് തന്റെ മക്കള്‍ക്കും പകര്‍ന്നുനല്‍കി. പാലക്കാട് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സൂര്യ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനുജന്‍ യദുകൃഷ്ണനും മിമിക്രി കലാകാരനാണ്. അമ്മ രഞ്ജിനിയുടെ പിന്തുണയില്‍ അച്ഛനും മക്കളും കേരളത്തില്‍ നിരവധി വേദികളില്‍ മിമിക്രി അവതരിപ്പിക്കാറുണ്ട്.
Comments are closed for this post.