അബുദാബി: കാളാവ് സൈതലവി മുസ്ലിയാരുടെ നാമധേയത്തിൽ മികച്ച ഇസ്ലാമിക ഗ്രന്ഥത്തിന് പ്രഖ്യാപിച്ച അവാർഡിന് കൃതികൾ സമർപ്പിക്കാനുള്ള തിയ്യതി ജൂൺ 30 വരെ നീട്ടി. ഒരു ലക്ഷം രൂപയും പ്രശസ്തി പ്രതവുമടങ്ങുന്നതാണ് അവാർഡ്. പി.ഡി.എഫ്. രൂപത്തിലോ പുസ്തക രൂപത്തിലോ ഉള്ള സൃഷ്ടികൾ താഴെ കാണുന്ന വിലാസത്തിൽ ജൂൺ 30 നകം എത്തിക്കേണ്ടതാണ്.
2015 ജനുവരി 01 മുതൽ 2023 ജൂൺ 11 വരെയുള്ള കാലയളവിൽ മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതികളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അക്കാദമിക പ്രബന്ധങ്ങളുമാണ് അവാർഡിനായി പരിഗണിക്കുക. വിവർത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല. അവാർഡിനായി സമർപ്പിക്കുന്ന സൃഷ്ടികൾ ഇസ്ലാമിക വിഷയങ്ങളെയോ ചരിത്രത്തെയോ ആസ്പദമാക്കിയിട്ടുള്ളതും അഹ്ലുസ്സുന്ന വൽ ജമാഅയുടെ ആശയാദർശങ്ങളിൽ അധിഷ്ഠിതവും സമൂഹത്തിന് പുതിയ അറിവും കാഴ്ചപ്പാടും നൽകുന്നതുമായിരിക്കണം. സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായത്തിലുള്ളവർക്കും അവരവരുടെ സ്വന്തം സൃഷ്ടികൾ അവാർഡിനായി സമർപ്പിക്കാം.
ഇമെയിൽ ഐഡി ascawards2023@gmail.com
വാട്ട്സ്ആപ് നമ്പർ 00971508048505
Comments are closed for this post.