മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന പരേതനായ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ അരിക്കത്ത് അബ്ബാസ് ഫൈസി (55) മക്കയില്‍ അന്തരിച്ചു. സമസ്ത ഇസ്ലാമിക് സെന്റര്‍ ശറായ പ്രസിഡന്റായിരുന്നു. മക്കയില്‍ ഹറമിനടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഖബറടക്കം മക്കയില്‍ നടക്കും.
മാതാവ്: പരേതയായ മുരിങ്ങേക്കല്‍ ഫാത്തിമ. ഭാര്യ:ഹഫ്‌സത്ത് (പൊന്മള). മക്കള്‍:മുഹമ്മദ് ഫാസില്‍, മുഹമ്മദ് റഷാദ്, മുഹമ്മദ് സിനാന്‍, മുഹമ്മദ് ഷംവീല്‍ (എല്ലാവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അഡ്വ. അയ്യൂബ്, ഉമ്മര്‍, അബ്ദുല്‍ അസീസ്, അബ്ദുസമദ്, അബ്ദുറഹ്മാന്‍, സഫിയ, റുഖിയ, ജമീല, പരേതരായ സൗദ, സൈനബ.
Comments are closed for this post.