2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കളമശ്ശേരി മെഡി.കോളജിലെ കൊവിഡ് ചികിത്സ: അനാസ്ഥ ചൂണ്ടിക്കാട്ടിയ വനിതാ ഡോക്ടറെ തള്ളി മുഖ്യമന്ത്രി

  • വിവാദത്തില്‍ വസ്തുതയില്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്ന വിചിത്രവാദവുമായി
    മുഖ്യമന്ത്രി
  • മെഡിക്കല്‍ കോളേജിനെതിരേ വീണ്ടും പരാതികള്‍, നിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട അനാസ്ഥ ചൂണ്ടിക്കാട്ടിയ യുവ ഡോക്ടറെ തള്ളി മുഖ്യമന്ത്രി. അവിടെ ഉയര്‍ന്ന വിവാദം വസ്തുതയില്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്ന വിചിത്രവാദവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ പിന്നെയും പരാതിയുമായി രോഗികളും ബന്ധുക്കളുമെത്തുന്നതിനിടെയാണ് അവിടെ ഒരു കുഴപ്പവുമില്ലെന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്ന പ്രചാരണമുണ്ടാക്കുന്നതിചില ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് ഗൗരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘കൊച്ചി മെഡിക്കല്‍ കോളേജില്‍ നല്ല രീതിയിലുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നുള്ളതാണ് അനുഭവം. ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. അവിടെ ഉളളവര്‍ തന്നെ പറയുന്നു അത് വസ്തുതാപരമല്ലെന്ന്. കൃത്യമായ തെളിവുകളോടെയാണ് അവര്‍ പറയുന്നത്. മാത്രമല്ല സാധാരണ സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ നോക്കി നില്‍ക്കുന്നവര്‍പോലും ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സാങ്കേതികപരമായി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.

തെറ്റായ കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍, അതേറ്റെടുക്കാന്‍ സന്നദ്ധരാകുന്ന ചിലരുണ്ട്. അതിന്റെ ഭാഗമായി പിന്നീട് ചിലര്‍ രംഗത്ത് വരുന്നതാണ് കാണുന്നത്. അത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചകളെ മറക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്തുതിവാക്കുകളെയാണ് മുഖ്യമന്ത്രി കൂട്ടുപിടിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.