കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ്. ഒന്‍പതാം തിയ്യതി വരെ സമയമുണ്ട്. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞ ശേഷം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി വേണുഗോപാല്‍ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും കോടിയേരിയും അറിയിച്ചിട്ടുണ്ട്. കെ.പി.സി.സിയുടെ അനുമതിയാണോ വേണ്ടതെന്ന് എ.ഐ.സി.സിയാണ് പറയേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനില്ലെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അയച്ചിരുന്നുവെന്ന് കെ.വി.തോമസ് പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍. തരൂരും തോമസും എത്തുമെന്നാണ് പ്രതീക്ഷ. അസൗകര്യം ഇരുവരും അറിയിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.
Comments are closed for this post.