2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദീര്‍ഘദൂര ബസിനെ കെ.സ്വിഫ്റ്റ് റാഞ്ചി; പ്രിയപ്പെട്ട ബസിനോടുള്ള ഡ്രൈവറുടെ യാത്ര പറച്ചില്‍ സങ്കടകരം; സോഷ്യല്‍ മീഡിയയിലും ചിത്രം സൂപ്പര്‍ ഹിറ്റ്

കോട്ടയം: മനുഷ്യരോടും വളര്‍ത്തുമൃഗങ്ങളോടും ഹൃദയബന്ധങ്ങള്‍ സൂക്ഷിക്കുന്നവരേ കണ്ടിട്ടുണ്ട്. ചില വാഹനങ്ങളോടും പ്രത്യേക ഇഷ്ടമുണ്ടാകുന്നതും സ്വാഭാവികം. എന്നാല്‍ ആ വാഹനത്തോടു വിടപറയേണ്ടി വരുമ്പോള്‍ പൊട്ടിക്കരയുന്നവരേ കണ്ടിട്ടുണ്ടോ. ഇതാ കാണണം. ഇത്രയും നാള്‍ സൂക്ഷ്മതയോടെ കൊണ്ടുനടന്ന കെ.എസ്.ആര്‍.സി ബസിനോട് വിടപറയേണ്ടിവരുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുന്ന ഡ്രൈവര്‍ പൊന്നും കുട്ടനെ.

ദീര്‍ഘദൂര സര്‍വിസുകള്‍ ലാഭകരമായി നടത്താനായാണ് കെ.എസ്.ആര്‍.ടി.സിക്കു കീഴില്‍ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവര്‍ പൊന്നും കുട്ടന്റെ വൈകാരികമായ യാത്ര പറച്ചില്‍. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്‍ ബസിനെ കെട്ടിപ്പിടിച്ചു കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.

ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറായിരുന്നു പൊന്നുംകുട്ടന്‍. ഈ റൂട്ട് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ കെ.സ്വിഫ്റ്റ് കമ്പനി റാഞ്ചിയതോടെയാണ് പൊന്നും കുട്ടനും കെ.എസ്.ആര്‍.ടിസി ബസിനും വേര്‍പിരിയേണ്ടിവന്നത്. അതിന്റെ ദു:ഖത്തില്‍ വിതുമ്പുകയാണ് പൊന്നും കുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു പൊന്നും കുട്ടന്റെ യാത്രയയപ്പ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.