2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്; ഗോവിന്ദനെയും തിരുത്തുന്നു; കെ സുരേന്ദ്രന്‍

വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്; ഗോവിന്ദനെയും തിരുത്തുന്നു; കെ സുരേന്ദ്രന്‍

കൊച്ചി: വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ എ.എന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടുത്തകാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. എംവി ഗോവിന്ദന്റെ പരാമര്‍ശം തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. റിയാസിന്റെ നേതൃത്വത്തില്‍ സിപിഎം നടത്തുന്ന മുസ്ലീം വോട്ടിന് വേണ്ടിയുള്ള പ്രാകൃതസമീപനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്. ഇന്ന് റിയാസ് പറയുന്നു ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന്. അതിനര്‍ഥം ഗോവിന്ദന് ആ പാര്‍ട്ടിയില്‍ ഒരു വിലയും ഇല്ല. പാര്‍ട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുകയാണ് സിപിഎം ലക്ഷ്യം. ഭരണപരാജയം മറച്ചുപിടിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ വര്‍ഗീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ ഗണപതി നിന്ദ. ഇന്നലെ എംവി ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുനയം മാത്രമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.