കര്‍ണാടകയിലെ തെരെഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.കര്‍ണാടകയിലെ ജനവിധി അംഗീകരിക്കുന്നെന്നും സംസ്ഥാനത്ത് ക്രിയാത്മക പ്രതിപക്ഷമായി ബി.ജെ.പി പ്രവര്‍ത്തിക്കുമെന്നും അഭിപ്രായപ്പെട്ട സുരേന്ദ്രന്‍, തെരെഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അഭിപ്രായപ്പെട്ടു.മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനും സുരേന്ദ്രന്‍ മറന്നില്ല.
‘കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇ.വി.എമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യുന്നത്.
ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെമെന്ന് പ്രതീക്ഷിക്കാം,’ കെ സുരേന്ദ്രന്‍ പറഞ്ഞു.
സീറ്റ് കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയുംനിലനിര്‍ത്താനായി.ജെ.ഡി.എസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെ.ഡി.എസിന്റെയും എസ്.ഡി.പി.ഐയുടേയും വോട്ട് സമാഹരിക്കാനായത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.
മുസ് ലീം സംവരണവും പി.എഫ്.ഐ പ്രീണനവും ഉയര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ഒടുവിലെ വിവരങ്ങള്‍ അനുസരിച്ച് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് 136 സീറ്റാണ് നേടിയിരിക്കുന്നത്. ബി.ജെ.പിക്ക് 64ഉം ജെ.ഡി.എസിന് 20ഉം സീറ്റുകളുണ്ട്.
Comments are closed for this post.