എറണാകുളം: ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിപക്ഷത്തിരുന്നപ്പോഴാണ് ഇന്ധന വിലവര്‍ധനവിനെതിരെ വണ്ടി ഉന്തിയത്. ഇപ്പോള്‍ ഉന്താന്‍ വേറെ ആളുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രന്റെ പ്രതികരണം:
‘ഇന്ധന വില നിര്‍ണയാധികാരം എടുത്തുകളഞ്ഞത് യു.പി.എ സര്‍ക്കാരാണ്. പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യും. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ല,
വണ്ടിയുന്തിയത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഇപ്പോ വണ്ടി ഉന്താന്‍ വേറെ ആളുണ്ടല്ലോ, അവര്‍ ഉന്തട്ടേ.. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യും. അത് ഏത് വിഷയത്തിലും അങ്ങനെയാണ്. അതിത്ര ആനക്കാര്യമാണോ?. 87 രൂപയ്ക്ക് യു.പി.എ ഭരണകാലത്ത് പെട്രോള്‍ അടിച്ചിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Comments are closed for this post.