2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരങ്കത്തിന് കൂടി ബാല്യമുണ്ട്; സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കണമെന്ന് കോര്‍ കമ്മിറ്റി

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യം. കോന്നിയിലെ സാധ്യതാപട്ടികയില്‍ കെ. സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം. ഇതോടൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കാന്‍ ഇല്ലെങ്കില്‍ കഴക്കൂട്ടത്ത് സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഒ. രാജഗോപാല്‍ ഒഴിയുന്നതോടെ നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ വി.വി രാജേഷിനെ മത്സരിപ്പിക്കാനാണ് നീക്കം. നടന്‍ സുരേഷ് ഗോപിയെ തൃശൂരിലോ തിരുവനന്തപുരത്തോ മത്സരിപ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നു.

ഇ. ശ്രീധരന് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ പട്ടികയിലാണ്. എ.പി അബ്ദുല്ലക്കുട്ടി മലപ്പുറത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും സ്ഥാനാര്‍ഥിയായേക്കും. എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും സി. കൃഷ്ണകുമാര്‍ മലമ്പുഴയിലെയും പട്ടികയിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കുന്ന കോര്‍ കമ്മിറ്റിയോഗം നാളെ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥിപ്പട്ടികക്ക് അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.