2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലവ് ജിഹാദ് യാഥാര്‍ഥ്യം; കെ.വി തോമസല്ല ആരുവന്നാലും ക്രൈസ്തവര്‍ സി.പി.എമ്മിന് രണ്ടാംതരം പൗരന്മാര്‍: സുരേന്ദ്രന്‍

കോഴിക്കോട്: ലവ് ജിഹാദ് വിഷത്തില്‍ സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിന് മാപ്പു പറയേണ്ടി വരുമെന്ന് താന്‍ ഇന്നലെ പറഞ്ഞത് യാഥാര്‍ഥ്യമായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

   

ലവ് ജിഹാദിൽ ജോർജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാൻ പറഞ്ഞിരുന്നു. ഇന്നത് യാഥാർത്ഥ്യമായിരുക്കുന്നു. തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാർ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല….

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.