കാസര്‍കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കെ. സുന്ദര. ഷേണിയിലെ സുന്ദരയുടെ ബന്ധുവീട്ടില്‍ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്.
പണം നല്‍കുന്നതിന് മുമ്പ് തന്നെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നുമാണ് കെ. സുന്ദര പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതു തന്നെയാണ് ക്രൈം ബ്രാഞ്ചിനോടും സുന്ദര ആവര്‍ത്തിച്ചത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായിരുന്നു സുന്ദര മൊഴി നല്‍കിയത്.
കേസില്‍ പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
Comments are closed for this post.