
തിരുവനന്തപുരം: ഭരണാഘടന അംഗീകരിക്കാത്ത രണ്ടു വിഭാഗമാണ് സിപിഎമ്മും ആര്‍എസ്എസ്സുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. രാജ്യത്തോട് കൂറ് കാണിക്കാത്തവര്‍ക്ക് ഇവിടെ നില്ക്കാനെന്ത് അവകാശം.
പരാമര്‍ശം നടത്തിയ സജി ചെറിയാന് സ്വയം രാജിവെച്ചു പോകണം. ഇല്ലെങ്കില്‍ പുറത്താക്കണമെന്ന് സുധാകരന് പറഞ്ഞു.സജി ചെറിയാന്റെ പരാമര്‍ശത്തിന് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ മറുപടി പറയണം. സി.പി.എം നേതാക്കളുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം കേരളത്തിന് പുത്തരിയല്ല. ഭരണഘടനയെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ദേശീയപതാക കൈകൊണ്ട് തൊട്ടത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. സ്വയം രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെ.സുധാകരന് പറഞ്ഞു.