കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ഭ്രാന്താണെന്ന് കെ.കെ.രാഗേഷ് എം.പി. സത്യം പറയുന്ന തനിക്കണോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കണോ ഭ്രാന്തെന്ന് പരിശോധിക്കണമെന്ന് തിരിച്ചടിച്ച് കെ.സുധാകരന്‍. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച രാഗേഷിനെ നിലാവെളിച്ചം നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുന്നുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു.
പൊലിസ് എന്ന പേരില്‍ ഗുണ്ടകളെ യൂണിഫോം നല്‍കി പറഞ്ഞ് വിടുകയാണ് സര്‍ക്കാര്‍. പിണറായി വിജയനെ വിമര്‍ശിക്കുമ്പോള്‍ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴില്‍ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചുകൊണ്ടല്ല താന്‍ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ചു പറഞ്ഞതിന്റെ വേദന മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പരസ്യപ്രചരണത്തിനായി ചെലവഴിക്കുന്നത്. എല്ലാ ദിവസവും ഇരുപത് കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യം നല്‍കാന്‍ ചെലവഴിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
Comments are closed for this post.