പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. പുതുപ്പള്ളി തര്‍ക്കം അടഞ്ഞ അധ്യായമാണ്.വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട.വി.ഡി സതീശനുമായി ഒരു തര്‍ക്കവുമില്ല,നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് കെപിസിസിയുടെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സുധാകരന്‍ പറഞ്ഞു. രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
‘മുന്നണി സംവിധാനത്തില്‍ തീരുമാനമെടുക്കാന്‍ നേതാക്കളുണ്ട്. അത് ചര്‍ച്ച ചെയ്യാം. പക്ഷെ രാഹുല്‍ ഗാന്ധി മത്സരിക്കണ്ട എന്നു പറയുന്നത് തികഞ്ഞ അന്യായമാണ്. അധാര്‍മ്മികമാണ്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നതാണ്. കോണ്‍ഗ്രസിന്റെ അഭിപ്രായം അതാണ്. ഇന്നലെപ്പോലും ഇക്കാര്യം കെസി വേണുഗോപാലിനോട് അഭ്യര്‍ഥിച്ചിരുന്നു’ കെ സുധാകരന്‍ പറഞ്ഞു.
Comments are closed for this post.