2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കല്ലിടാനുള്ള തീരുമാനം റവന്യൂവകുപ്പിന്റേതെന്ന് കെ.റെയില്‍; നിര്‍ദേശം നല്‍കിയിട്ടില്ലെന്നു റവന്യുമന്ത്രി

  • ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കല്ലിടാനുള്ള തീരുമാനം റവന്യൂവകുപ്പിന്റേതാണെന്നു കെ.റെയില്‍. അതിര്‍ത്തി നിര്‍ണയിക്കാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്നു ചര്‍ച്ച ചെയ്യുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെറെയില്‍ അധികൃതര്‍ പറയുന്നു.
കെ.റെയില്‍ വാദം തള്ളി റവന്യു മന്ത്രി കെ.രാജന്‍. കല്ലിടാന്‍ റവന്യുവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. റവന്യുവകുപ്പ് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു ഏജന്‍സി മാത്രമാണ്. അല്ലാത്ത തരത്തില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇന്ന് വീണ്ടും സര്‍വേ തുടങ്ങി. കോട്ടയം ജില്ലയിലെ 12 ഇടത്ത് കല്ലിട്ടു. പലയിടത്തും നാട്ടുകാരും ഉദ്യോഗസ്ഥരും തര്‍ക്കവും സംഘര്‍ഷാവസ്ഥയും തുടരുകയാണ്. തഹസില്‍ദാറെയടക്കം കോട്ടയത്ത് തടഞ്ഞു.
അതേ സമയം സാമൂഹികാഘാത പഠനം നടത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാന്‍ നിര്‍ദേശിച്ചിട്ടില്ല. കേരള സര്‍വേ അതിര്‍ത്തി നിയമം അനുസരിച്ചു അതിര്‍ത്തി നിര്‍ണയിക്കുന്നതു റവന്യു വകുപ്പായതിനാല്‍ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നാണു കെ.റെയിലിന്റെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.