ന്യൂഡല്‍ഹി: കെ റെയിലിനെതിരായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് യു.ഡി.എഫ് എം.പിമാര്‍ നിവേദനം നല്‍കി.18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തില്‍ ഒപ്പുവെച്ചത്. അതേസമയം ശശി തരൂര്‍ എം.പി നിവേദനത്തില്‍ ഒപ്പുവച്ചില്ല. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റേയില്‍വേ മന്ത്രി അശ്വിനി കുമാര്‍ കൂടിക്കാഴ്ച നടത്തും.
പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവദേനം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതിയെക്കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. അതേസമയം വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. അതിനാലാണ് അദ്ദേഹം നിവേദനത്തില്‍ ഒപ്പിടാതിരുന്നത്.
Comments are closed for this post.